ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഡിൽ 2 മലയാളി കന്യകാ സ്ത്രീകളെ ബജ്രംഗ്ദൾ തലച്ചി ജ്യോടി ശർമ എന്ന പെൺ ഗുണ്ടയും സംഘവും കൂടി അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച സംഭവം വൻ വിവാദമായപ്പോൾ ബിജെപി സർക്കാരിൻ്റെ നിലപാടിനെതിരെ തലശ്ശേരി മെത്രാൻ പാംപ്ലാനി രംഗത്ത് വന്നിരുന്നു. പാംപ്ലാനിയുടെ വിമർശനത്തെ എതിർത്ത് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷൻ എന്ന് പറയപ്പെടുന്ന ആർ.വി.ബാബു ഒരു ഫേസ് ബുക്ക് പോസ്ടിങ്ങുമായി വന്നിരുന്നു. അതിൻ്റെ തലക്കെട്ട് ഇപ്രകാരമായിരുന്നു -
ബിഷപ്പ് പാംപ്ലാനി ആ വെള്ളമങ്ങ് വാങ്ങി വെയ്ക്കണം.
വിശദീകരിച്ച് ബാബു എഴുതി.
11 സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന മതപരിവർത്തന നിയമം പിൻവലിക്കണമെന്ന ബിഷപ്പ് പാംപ്ലാനിയുടെ ആവശ്യം അതിമോഹം മാത്രമാണ് .ക്രൈസ്‌തവ സഭകൾ ഈ നിയമം പിൻവലിക്കാൻ ആവശ്യപ്പെടുന്നത് രാജ്യത്ത് പാവപ്പെട്ട ഹിന്ദുക്കളെ യഥേഷ്‌ടം മതം മാറ്റാനുള്ള ഉദ്ദേശത്തോടെയാണ്. ക്രൈസ്തവ സഭകൾ ഹിന്ദുക്കളുടെ ദാരിദ്ര്യം മുതലെടുത്ത് സേവനത്തിൻ്റെ മറവിൽ രാജ്യത്തെങ്ങും നടത്തി വന്ന മതം മാറ്റങ്ങളെ തടയിടാനാണ് കോൺഗ്രസ് സർക്കാരുകൾ 1967 മുതൽ മതപരിവർത്തന നിയമങ്ങൾ ഓരോ സംസ്ഥാനത്തും കൊണ്ടുവന്നത്. മതം മാറ്റക്കാര്യത്തിൽ സഭകൾക്കുള്ളത് കുപ്രസിദ്ധമായ ചരിത്രമാണെന്ന് പാംപ്ലാനി ബിഷപ്പിനെ ഓർമ്മിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അത് കൊണ്ടാണ് മഹാത്മാ ഗാന്ധി പോലും മതം മാറ്റം നിരോധിക്കണമെന്ന് പറഞ്ഞത്. ദാരിദ്ര്യം ദൈവത്തിന്റെ വരദാനമാണെന്നും അത് വഴി ദരിദ്രരരെ ക്രിസ്തു്‌തുവിൻ്റെ മാർഗ്ഗത്തിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞുവെന്നും പറഞ്ഞത് മിഷണറീസ് ഓഫ് ചാരിറ്റീസിലെ സിസ്റ്റർ നിർമ്മലയായിരുന്നു. 2000-ാമാണ്ടോടെ ലോകത്തെ സുവിശേഷവൽക്കരിക്കാൻ ജ്യോഷ്യാ ഒന്ന്, ജ്യോഷ്യോ 2 എന്നിങ്ങനെ പ്രഖ്യാപിച്ച് വിദേശഫണ്ടിൻ്റെ സഹായത്തോടെ വൻ മതപരിവർത്തന പദ്ധതികൾ തയ്യാറാക്കിയത് world Council of Churches ആയിരുന്നു.
മതം മാറ്റത്തെ കുറിച്ചുള്ള ഒരു കേസിൽ മതം പ്രചരിപ്പിക്കാൻ ഭരണഘടനയുടെ ആർട്ടിക്കിൾ 25 നൽകുന്ന സ്വാതന്ത്ര്യം മതം മാറ്റാനുള്ള സ്വാതന്ത്ര്യമല്ലെന്ന് ബഹു: സുപ്രീം കോടതിയുടെ 5 അംഗ ബെഞ്ച് 1978 ൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലും മതം മാറ്റ നിരോധന നിയമം നടപ്പാക്കണമെന്ന കേരള ഹൈക്കോടതിയുടെ നിർദ്ദേശം കേരള സർക്കാർ നടപ്പാക്കണമെന്നാണ് ഹിന്ദു ഐക്യവേദി ആവശ്യപ്പെടുന്നത്./
ഇതായിരുന്നു ബാബുവിൻ്റെ പോസ്ടിങ്. ഇതിൽ ബാബു പറയുന്ന മത പരിവർത്തനം ഏതാണെന്നും എന്താണെന്നും വ്യക്തമാക്കിയിട്ടില്ല. എന്നിരുന്നാലും ബാബുവിന് മറുപടി നൽകാൻ ഒരു ഹിന്ദു മാത്രമാണ് വന്നത്. എഴുത്തുകാരനായ രതീഷ്. വന്നില്ല, ബാബുവിനെ എതിർക്കാൻ മാർ പാംപ്ലാനിയും വന്നില്ല. അതു കൊണ്ട് മലയാളിയായ, ഗോസായിമാരുടെ ഭാഷയിൽ പറഞ്ഞാൽ, മദ്രാസിയായ ബാബുവിനെ പക്ഷെ ബാബുവിനെ കുറച്ചു തന്നെയുള്ള ചില കാര്യങ്ങൾ മാത്രം ഓർമിപ്പിക്കാം. ഒന്നാമതായി ബാബു ബൈബിൾ പുതിയ നിയമം വായിച്ചിട്ടില്ല, പഠിച്ചിട്ടില്ല. ബാബുവിനെ കുറ്റം പറയാൻ പറ്റില്ല, കാരണം ലളിതമായി മലയാളത്തിൽ അച്ചടിച്ച് ഫ്രീയായി കൊടുത്താൽ പോലും വായിച്ചാൽ അർഥം മനസ്സിലാകാത്തവരിൽ ആദ്യത്തേ ആളല്ല ബാബു. അവസാനത്തേത് പോലും ആകില്ല. ആദ്യം തന്നെ പറയാം ബാബുവിനോട് ഒരു കാര്യം " കര്‍ത്താവിന്റെ ആത്‌മാവ് എന്റെ മേല്‍ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്‌തിരിക്കുന്നു. ബന്‌ധിതര്‍ക്ക് മോചനവും അന്‌ധര്‍ക്കു കാഴ്‌ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്യ്രവും പ്രഖ്യപിക്കാനായി ഞാൻ വന്നിരിക്കുന്നു"
(ലൂക്കാ 4 : 18) എന്ന് പ്രഖ്യാപിച്ചാണ് യേശു ക്രിസ്തു ലോകത്തിലേക്ക് വന്നത്.ദരിദ്രരോട് നല്ല വിശേഷം പറയുക ( അതാണ് സു വിശേഷം )എന്നാൽ അവരെ സമാധാനത്തിൻ്റെ സമ്പന്നതയിലേക്ക് നയിക്കുക എന്നതാണർത്ഥം. ബാബുവിന് പക്ഷെ അതറിയില്ലല്ലോ. ആകെ അറിയാവുന്നത് ദരിദ്രരെ ശൂദ്രരാക്കി അതുപയോഗിച്ച് രാഷ്ട്രീയ അടിമത്തം സൃഷ്ടിച്ച് ഭരിക്കാൻ ശ്രമിക്കുക എന്നത് മാത്രമാണ് ബാബുവിന് പരിചിതമായ പരിമിത ധർമ കർമ പ്രത്യയശാസ്ത്രം. ബാബുവിനെ കുറ്റം പറയനാ കില്ല.ബാബുവിൻ്റെ തലച്ചോറിൻ്റെ കുഴപ്പമാണത്. അല്ലാതെ അത് മാർ പാംപ്ലാനിയുടെ കുഴപ്പമല്ല.
ആർ വി ബാബു ജ്ഞാനിയാണെന്ന് ആർ വി ബാബുവിന് ചുമ്മാ തോന്നിയപ്പോൾ എഴുതിയതാണ് ആ കുറിപ്പ് എന്നതിനാൽ ബാബു നല്ല കോമഡിയാണെന്ന് നല്ല വിദ്യാഭ്യസമുള്ളവർക്ക് മനസ്സിലായി.
ബിഷപ്പ് പാംപ്ലാനിയോട് ആർ വി ബാബു എന്ന കൂപമണ്ഡൂകം നടത്തിയ പരാമർശങ്ങൾക്ക് പാംപ്ലാനി ബിഷപ്പോ സഭയോ ഉത്തരം നൽകിക്കോട്ടെ. പക്ഷെ ആർ എസ് എസ് ട്രൗസർ മാറ്റി പാൻ്റാക്കിയിട്ടും വിവരക്കേട് മറാത്ത ബാബുവിനോട് ചില ചരിത്ര യാഥാർത്യങ്ങൾ പറയാം. 1947 ന് മുൻപേ തന്നെ ബാബുവിൻ്റെ ആദർശ പൂർവ്വപിതാക്കൾ ബ്രിട്ടീഷുകാരുടെ ചെരുപ്പ് നക്കി കൊടുത്ത് പൊത്തിൽ പതുങ്ങിയിരുന്നപ്പോഴും ചരിത്രമൊക്കെ ഒരു പഠന വിഷയമായി ലോകത്ത് എല്ലാ രാജ്യങ്ങളിലും ഉണ്ടായിരുന്നു. കോൺഗ്രസ് സ്വാതന്ത്ര്യ സമര പോരാട്ടത്തിലും 1947 ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ ഇന്ത്യൻ ജനസംഖ്യയുടെ 2.3 ശതമാനം ക്രിസ്ത്യാനികൾ മാത്രമേ ഇന്ത്യയിൽ ഉണ്ടായിരുന്നുള്ളൂ എന്ന് ബാബു അറിയാതെ പോയത് സ്കൂളിൽ പഠിക്കേണ്ട കാലത്ത് ശാഖയിൽ പിഛേ മൂട് പഠിക്കാൻ നടന്നതുകൊണ്ടാണ്. അത് പോട്ടെ, ചെറുപ്രായമല്ലേ പഠിച്ചില്ലെന്ന് വയ്ക്കാം. പഠിക്കാൻ ഇപ്പോൾ ബിഷപ് പാംപ്ലാനിയോളം ബുദ്ധിയൊന്നും ആർ വി ബാബുവിന് ഇല്ലാത്തതു കൊണ്ടാണല്ലോ ബാബു ഇപ്പോഴും വിവരക്കേട് ചുമന്നു നടക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞാൽ അതിലും തെറ്റ് പറയാനാകില്ല. രണ്ടര നൂറ്റാണ്ടോളം നീണ്ട കഠിന ബ്രിട്ടീഷ് മേൽക്കോയ്മ കാലത്തും അതിന് മുൻപും ക്രിസ്തുമതം ഇന്ത്യയിൽ ഉണ്ടായിരുന്നു എന്നതിൽ ബാബുവിന് സംശയം തോന്നിയാലും അത് വിവരക്കേട് കൊണ്ടാണെന്ന് ലോക യൂണിവേഴ്സിറ്റികളിൽ എല്ലാത്തിലെയും ചരിത്ര വിഭാഗം സാക്ഷി പറയും. പക്ഷെ 2025 ൽ ഇന്ത്യൻ ജനസംഖ്യ പരിശോധിച്ചാൽ അപ്പോഴും ക്രിസ്ത്യൻ പോപ്പുലേഷൻ വെറും 2.3 ശതമാനം മാത്രമാണ് ഉള്ളതെന്ന് മനസ്സിലാക്കാൻ ബാബുവിന് കഴിയാത്തത് ബാബുവിൻ്റെ അറിവില്ലായ്മയും കഴിവില്ലായ്മയും എത്രത്തോളം വലുതാണെന്ന് വ്യക്തമാക്കുന്നതായി. കുറഞ്ഞത് യഹൂദ - സായിപ്പ് ബന്ധുക്കൾ കണ്ടു പിടിച്ച ഗൂഗിളിൽ സേർച്ച് ചെയ്താൽ പോലും ദോ.....മേളിൽ പറഞ്ഞിട്ടുള്ള വസ്തുത 2 സെക്കൻഡിനുളളിൽ ബാബുവിന് ലഭിക്കുമായിരുന്നു. പക്ഷെ സക്കർബർഗിൻ്റെ ഫേസ്ബുക്കിൽ കുറിപ്പിടാൻ ഇറങ്ങി പുറപെടും മുൻപ് ബാബു ഗൂഗിൾ ചെയ്യാൻ പോലും പോയില്ല എന്നത് ബാബുവിൻ്റെ മാത്രം കഴിവില്ലായ്മയാണ്, വിവരക്കേടാണ്,ബാബുവിൻ്റെ ഒരു പരിതാപകരമായ അവസ്ഥയാണ്. വിവരമോ ഇല്ല, പക്ഷെ സാമാന്യ ബുദ്ധിയെങ്കിലും വേണ്ടേ ബാബൂ? അതുമില്ലാത്തവനാണോ ബാബു ? അപ്പോൾ ബാബൂ, ഇന്ത്യയിൽ ക്രിസ്ത്യാനികൾ മതം മാറ്റൽ നടത്തിയിട്ടില്ല എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ആനുപാതികമായ വളർച്ച പോലും ക്രിസ്തുമതത്തിന് ഉണ്ടായതുമില്ല. അപ്പോൾ ബാബു പറഞ്ഞത് നുണയാണ്, കള്ളമാണ്.
ശരിയല്ലേ? ആണ്. ശര്യാണല്ലോ. പിന്നെ ബാബുവിനോട് വേറേയും ഒന്നു രണ്ട് നഗ്നമായ ചരിത്ര സത്യങ്ങൾ പറയാം.
2.3 ശതമാനത്തിനപ്പുറം, ഹിന്ദുക്കളായ 85 ശതമാനം പേരിൽ ബഹുഭൂരിപക്ഷം പേരും ദരിദ്രരായത് ബാബുവടക്കമുള്ളവരുടെ കഴിവില്ലായ്മയും നിങ്ങളുടെ ആദർശത്തിൻ്റെ കഴിവുകേടുമല്ലേ ബാബു ? ഈ നാട്ടിലെ ക്രിസ്ത്യാനികളോ ബുദ്ധരോ ജൈനരോ പാഴ്സികളോ ആണോ ബാബുവിൻ്റെ ടീംസിനെ ജാതി, വർഗ, വർണ വിവേചനത്തിലൂടെ കൊണ്ടു നടന്നത്? അല്ലല്ലോ? അല്ല. അത് നിങ്ങൾ അവകാശപ്പെടുന്ന നിങ്ങളുടെ മതം ഉണ്ടാക്കിയതും കൊണ്ടു നടന്നതുമാണ്. അപ്പോൾ ദാരിദ്യവും നിങ്ങളുടെ സംഭാവനയാണ്. അതിന് ബാക്കിയുള്ളവരെ നോക്കി കൊഞ്ഞനം കുത്തിയിട്ട് എന്ത് കാര്യം ബാബൂ. പിന്നെ ബാബു പറയുന്ന ഹിന്ദുമതം ഇരുണ്ട നൂറ്റാണ്ടിലെ വ്യവസ്ഥിതിയാണ് എന്ന് ബാബുവിന് തോന്നിത്തുടങ്ങിയോ? . ഇന്ത്യ എന്നാൽ ഹിന്ദുയിസത്തിൻ്റെ നാടാണ്. ശൈവർ, ദ്രാവിഡർ എന്നിവരുടെ നാട്. അതായത് ഇൻഡസ് വാലി ( സിന്ധു നദീതട ത്തിൻ്റെ ) സംസ്കാരമുള്ള നാട് . അവിടെ ഇത്രേം ജാതിയും ഇത്തരമൊരു മതവും ഒന്നുമില്ലായ്രുന്നു ബാബൂ. ഏകദൈവ വിശ്വാസികളായ വിശ്വസികളും യുക്തിവാദികളും നിരീശ്വരവാദികളും ഒക്കെയുള്ള മതം - മതേതര സാംസ്കാരിക ലോകമായിരുന്നു സിന്ധു നദീതടം അഥരാ ഇൻഡസ് വാലി. അതായത് ദ്രാവിഡ, ശൈവ പ്രദേശം. അവിടെ ആർ.വി.ബാബു ആരാണ്? ദ്രാവിഡനാണോ? ആണെങ്കിൽ ഏകദൈവ വിശ്വാസി ആയിരിക്കേണ്ടതാണ്. ആണോ? ഈ ബാബുവിന് അതുമറിയില്ല അല്ലേ?
ആർ.വി.ബാബു ഇപ്പോൾ പറയുന്നതു പ്രകാരം ബാബുവിൻ്റെ മതം ഏതാണ്? ഏതാണാ ദൈവം എന്ന് ഉറപ്പിച്ച് പറയാൻ ബാബുവിനാകുമോ? ഇല്ലല്ലോ. അപ്പോൾ ബാബു ഹിന്ദുവല്ല. ഹിന്ദുവല്ലങ്കിൽ പിന്നാരാണ് ബാബു ? അങ്ങനെയല്ലെങ്കിൽ പിന്നെ ബാബു യൂറോ ഏഷ്യൻ വംശജനോ ആര്യൻ മിക്സോ ആകണം. അതാണെന്ന് സമ്മതിച്ചാൽ പിന്നെ ബാബു ഇന്ത്യക്കാരനേ അല്ലാതാകും. ഇനി ഭാരതമാണ് ബാബുവിൻ്റെ രാജ്യമെന്ന് ബാബു പറഞ്ഞാലും നേപ്പാളീസ് സമ്മതിക്കില്ല. രാമനും ഭരതനുമൊക്കെ നേപ്പാളികളുടേതാണെന്ന് കഴിഞ്ഞയാഴ്ചയും അവർ അവകാശപ്പെട്ടിരുന്നു.
പിന്നെ ക്രിസ്ത്യാനികളെ അടച്ചങ് ആക്ഷേപിക്കല്ലേ, ബാബു. ബ്രിട്ടീഷുകാർ വിരിച്ചുപിടിച്ച് ഒന്നര നൂറ്റാണ്ട് ചാട്ടവർ വീശിയിരുന്നെങ്കിൽ ഇന്ത്യ ക്രിസ്ത്യൻ രാജ്യമായിരുന്നേനേ. പക്ഷെ അവരിൽ പലരും ക്രിസ്ത്യാനികൾ ആയതു കൊണ്ട് ബാബുവിനിപ്പോഴും ശാഖയിൽ പോയി അസൂയ വർധിപ്പിക്കാൻ കഴിയുന്നു.ഇനി
ബാബു വിരിച്ചുപിടിച്ച് നിന്ന് ഭംഗിയായി മലയാളത്തിൽ പാംപ്ലാനി വച്ച വെള്ളത്തെ കുറിച്ച് എഴുതിയല്ലോ. തെറ്റാതെഴുതാൻ ബാബുവിനെ ഗ്രാമർ അതായത് മലയാള വ്യാകരണം ഉണ്ടാക്കി തന്നത് അരാ? ക്രിസ്ത്യൻ മിഷനറി യായ ഹെർമൻ ഗുണ്ടർട്ടായിരുന്നില്ലേ?. ബാബുവിനെ പോലെ മതം മാറാത്ത ശാസ്ത്രീയ ഹിന്ദുക്കൾ ധാരാളം ഉണ്ടായിരുന്നിട്ടും എന്തേ നേരേ ചൊവ്വേ മലയാളം ഗ്രാമർ പോലും ഉണ്ടാക്കാൻ പറ്റിയില്ല ? അതിനും ക്രിസ്ത്യാനി വേണ്ടിവന്നോ? ഇനി അതും പോട്ടെ ജ്യോട്ടി ശർമ്മ എന്ന ഇടിമുട്ടി ബജ്രംഗി ഗുണ്ട ആ പാവം സിസ്റ്റർ മാരോട് ഹിന്ദിയിൽ കിടന്ന് ആക്രോശിക്കുകയും പുലമ്പുകയും ചെയ്യുന്നതൊക്കെ ബാബുവും ടി വി യിൽ കണ്ടിരിക്കുമല്ലോ? ആ ഇടിമുട്ടി സ്ത്രീ ആ മിഷനറി കന്യാസ്ത്രീകൾക്ക് നേരേ കുരച്ചു ചാടാൻ വേണ്ടി ഉപയോഗിച്ച ഹിന്ദി ഭാഷയ്ക്ക് പോലും ലിപിയും വ്യാകരണവും ഉണ്ടാക്കിയത് ആരാണെന്ന് ബാബുവിനറിയാമോ? അതും രണ്ട് ക്രിസ്ത്യൻ മിഷനറിമാരാണ് ബാബൂ - സാമുവൽ കെലോഗും ജോൺ ഗിൽക്രിസ്റ്റും. അവർ ഇവിടേക്ക് മിഷനറിമാരായി വരും മുൻപു പീച്ചേ മൂടും പറഞ്ഞ് നടന്ന ബാബുവിൻ്റെ ആര്യൻ ഹിന്ദി പൂർവികർ ഉണ്ടായിരുന്നില്ലേ ഇവിടെ? എന്തേ ബാബൂ ഒരു ലിപി പോലും നന്നായി ഉണ്ടാക്കാൻ കഴിഞ്ഞില്ല?
പിന്നെ ആർ വി ബാബു പറഞ്ഞത് മതം മാറ്റ നിരോധന നിയമം 1967ൽ ഉണ്ടാക്കിയത് കോൺഗ്രസാണ് എന്നാണ്. ആണ്. എന്നിട്ട്? ക്രിസ്ത്യാനികളുടെ പോപ്പുലേഷൻ 2.3 ശതമാനത്തിൽ നിന്ന് കൂടിയോ? ഇല്ലല്ലോ.കുറഞ്ഞോ? അതുമില്ലല്ലോ. പിന്നെന്താ ബാബു വിവരക്കേട് പറയുന്നത്. 1967ൽ നിയമം കോൺഗ്രസ് ഉണ്ടാക്കിയിട്ട് ഇപ്പോൾ 70 കൊല്ലം അതേ നിയമങ്ങൾ ഇവിടെ ഉണ്ടായിട്ടും ഈ അവസ്ഥ ഇവിടെ ഉണ്ടായോ? ഇല്ലല്ലോ. അപ്പോൾ ബാബൂവിയൻ ജാതി വിവരക്കേട് പറയാൻ ബാബുവിന് അവസരമുണ്ടായത് എന്തുകൊണ്ടാണ് അപ്പോൾ ബാബു പറയുന്ന വിവരക്കേട് ചർച്ചയാകാൻ കാരണം എന്താണെന്ന് ബാബുവിനറിയാമോ? ഇല്ല. കാരണമുണ്ട്. 10 വർഷം മുൻപ് വരെ ഇന്ത്യ എന്നത് ജനാധിപത്യ മതേതര' സാംസ്കാരിക ഉന്നതി ഉണ്ടായിരുന്ന ഒരു രാജ്യമായിരുന്നു എന്നതുകൊണ്ടാണ്. ആ സാംസ്കാരിക ഉന്നതിക്ക് ഉടവ് തട്ടിയത് ആർ വി ബാബുവിനെ പോലെ ഉള്ളവർക്ക് വിവരക്കേട് വിൽക്കാൻ പറ്റിയതു കൊണ്ടാണ്. എന്തു ചെയ്യാം ബാബു ? ഇതിപ്പോൾ ബാബുവിനെപ്പോലെ ചരിത്രബോധമോ സാമാന്യബുദ്ധിയോ ഇല്ലാത്തവരുടെ സീസണായിപ്പോയി. സുകൃതക്ഷയം. അല്ലാതെന്തു പറയാൻ. പിന്നെ പാംപ്ലാനി ബിഷപ്പിനെ അടച്ചങ് വിമർശിക്കണ്ട. റബറിന് 300 രൂപ കൊടുത്താൽ ബിജെപിയെ ജയിപ്പിക്കാമെന്ന് പറഞ്ഞതിൻ്റെ ചുവട് പിടിച്ച് സുരേഷ് ഗോപിയെ ഒക്കെ വിട്ട് മാതാവിന് പൊൻ കിരീടമൊക്കെ വച്ചു കൊടുത്തൊക്കെയാന്നേ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ബാബുവിൻ്റെ ആൾക്കാർ രണ്ടായിരം കൊല്ലം ദരിദ്രരെ പറ്റിച്ചതു പോലെ ബാബുവും ഗോപിയുമൊക്കെക്കൂടി തൃശ്ശൂരിലെ കൃസ്ത്യാനികളേയും നായൻമാരേയും പറ്റിച്ചു എന്ന് കരുതാം. പാംപ്ലാനിയെ തിരഞ്ഞ് പിടിച്ച് വെള്ളം തിളപ്പിക്കാൻ ബാബു നടത്തിയ നാടകം ഇവിടെ പൊളിയുകയാണ്. യൂദാസ് 30 വെള്ളിക്കാശിനാണ് കർത്താവിനെ ഒറ്റിയതെങ്കിൽ300 രൂപയ്ക്ക് വേണ്ടി സഭാ വിശ്വസികളെ ബിജെപിക്ക് കൊടുക്കാൻ ഇറങ്ങിപ്പുറപ്പെട്ടയാളാണ് മാർ പാംപ്ലാനിയെന്ന് ബാബു ഓർക്കണം. നന്ദി വേണ്ടേ ബാബു ? പിന്ന 9 ദിവസം ജയിലിൽ കിടന്ന ആ ധീര കന്യാസ്ത്രീകൾ ജാമ്യത്തിലിറങ്ങിയത് അമിത് ഷായുടെ ഉറപ്പ് പാലിക്കപ്പെട്ടതുകൊണ്ടല്ല എന്ന് മാർ പാംപ്ളാനി പറഞ്ഞോ? ഇല്ലല്ലോ?. പാംപ്ലാനി വെള്ളം വാങ്ങി വയ്ക്കാൻ ആർ വി ബാബുവിനേം കൂട്ടിക്കൊണ്ട് പോകുമ്പോൾ ഒരു കാര്യം മാർ പാംപ്ലാനി ബാബുവിനോട് പറഞ്ഞു കൊടുക്കണം - ഇന്ത്യൻ ഭരണഘടനയിൽ മതേതര നിലപാടുകളുടെ നിയമങ്ങൾ ഉള്ളത് കൊണ്ടാണ് കന്യാസ്ത്രീകൾക്ക് ജാമ്യം കിട്ടിയത് എന്ന്. അത് പറയാനുള്ള ക്രിസ്തീയ ആദർശവും നന്ദിയും മാർ പാംപ്ലാനി കാണിക്കാതിരുന്നത് ശരിയായില്ല. രണ്ടാമതായി രണ്ടു പേരോടും ഒന്നിച്ച് ജനത്തിന് പറയാനുള്ളത് ഇതാണ്- ആ ഇന്ത്യൻ ഭരണഘടന തയറാക്കിയത് സവർക്കറല്ല, അംബേദ്കർ ആണെന്നാണ്.
ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിച്ച് കോൺഗ്രസ് പ്രതിഷേധം ഉയർത്തിയതോടെയാണ് രാജീവ് ചന്ദ്രശേഖരനും ഫോൺ ജോർജും ബ്രിട്ടാസും റഹിമും ഒക്കെ സ്പൈഡർമാൻ കളിക്കാനും സൂപ്പർമാൻ ചമയാനും എത്തിയത്. പക്ഷെ ഈ ആപത്തിലെ ഡിങ്കൻ അനൂപ് ആൻ്റണിയാണ്. ശിക്കാരി ശംഭുവായി കാസയും കെവിൻ പീറ്ററും രംഗത്ത് വന്നപ്പോൾ കുട്ടൂസനും ഡാകിനിയും കളിച്ച് ഡോ.ഗോപാലകൃഷ്ണനും ശശികലയും രംഗം കൊഴുപ്പിച്ചു. എന്നാൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും റോജി എം ജോൺ എം എൽ എ യും മുഴുവൻ സമയവും ഭരണഘടനാ ധിഷ്ഠിതമായ പോരാട്ടത്തിന് സിസ്റ്റർ മാർക്ക് ഒപ്പം നിലയുറപ്പിച്ചതാണ് ജാമ്യമെങ്കിലും കിട്ടുന്ന സാഹചര്യത്തിൽ എത്താൻ കാരണമായത്. അല്ലങ്കിൽ മോദിയും ഷായും മുതൽ ആർ വി ബാബു എന്ന മദ്രാസി അഭയാർഥി ഹിന്ദു വരെ എല്ലാവരും കൂടി ഇന്ത്യൻ ജനാധിപത്യത്തെ കൊഞ്ഞനം കുത്തി തിമിർത്തേനേ ..
ഒടുവിൽ വിവരങ്ങൾ പുറത്തു വരുമ്പോൾ ഛത്തീസ്ഗഡ് ഒക്കെ ജ്യോട്ടി ശർമ എന്ന ഗുണ്ടയെ പോലെയുള്ളവരുടെ ആധിപത്യത്തിലാണ് എന്നാണറിയുന്നത് . അവിടുള്ള പൊലീസൊക്കെ ജ്യോട്ടിയെ കണ്ടാൽ പെടുക്കാൻ ഓടിക്കളയും. മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് ആ ഗുണ്ടാസംഘം നടത്തുന്നതും പറയുന്നതുമായ കള്ളങ്ങൾ അതേപടി കോടതിയിൽ പറഞ്ഞില്ലെങ്കിൽ ആ പെൺകുട്ടികളെ കൂട്ടബലാൽസംഗം ചെയ്യിക്കുമെന്നായിരുന്നു ആ ഗുണ്ടച്ചി ഭീഷണിപ്പെടുത്തിയതത്രെ!.ആധുനിക കേരളത്തിൽ ഹിന്ദുവിനെ ഉണർത്താൻ പുറപ്പെട്ട ആർ.വി.ബാബു ഉത്തരം പറയണം - ഹിന്ദുവായില്ലെങ്കിൽ കൂട്ടബലാൽസംഗം ചെയ്യുമോ നിങ്ങൾ? മതം നില നിർത്താൻ ബലാൽസംഗം ചെയ്യുമെന്ന് പറയേണ്ടി വരുന്നു എങ്കിൽ ആർ.വി.ബാബുവിൻ്റെ മതം എന്തൊരു ദുരന്തമാണ്. ഇവിടെയാണ് കാസയും ഡബിൾ ഡാഡിസിൻട്രം പ്രകടിപ്പിക്കുന്നത്. ഇസ്ലാമിസ്റ്റുകൾ അവരുടെ മതത്തിൻ്റെ പേരിൽ അക്രമം ഒരു ടൂൾ ആക്കുന്നു എന്ന് ആരോപിക്കുന്ന കെവിൻ പീറ്ററും കാസയും ഒക്ക ബി ജെ പി ക്കാരാണ്. ആർ.വി.ബാബൂ അവതരിപ്പിക്കുന്ന ബജ്‌രംഗ്ഹിന്ദു മതത്തിലും അതേ അക്രമവും കൂട്ട ബലാൽസംഗ ഭീഷണിയും ടൂളാക്കുമ്പോൾ മൊത്തം ഒരു കോംപ്ലിക്കേഷനാണല്ലോ ബാബു ? നിങ്ങളുടെ ധർമ്മവും ഇസ്ലാമിസ്റ്റുകളുടെ ജിഹാദും സെയിം പിച്ചിലാണോ ഉള്ളത്? വെള്ളംവാങ്ങാൻ നിൽക്കുന്ന ബാബുവാണ് ചിന്തിക്കേണ്ടത്. ഇനി കാസ എന്ത് ചെയ്യും? തുടച്ചു കൊടുക്കുമോ അതോ ക്ഷൗരം ചെയ്തു കളയുമോ? മാർ പാംപ്ലാനി എവിടെ നിൽക്കും? സത്യം പറയുന്ന ഭരണഘടനയ്‌ക്കൊപ്പമോ അതോ 30 കുതിരപ്പവൻ നീട്ടി നിൽക്കുന്ന ആർ.വി. സഭയുടെ മീഡിയ വിഭാഗത്തെ കൈപ്പിടിയിലാക്കിക്കഴിഞ്ഞ പാംപ്ലാനി ഒടുക്കം നന്ദി പറഞ്ഞത് അമിത് ഷായ്ക്ക് മാത്രമാണ്. കന്യാസ്ത്രീകൾക്ക് രക്ഷയുടെ പഴുത് ഒരുക്കി വച്ച ഭരണഘടന സൃഷ്ടിച്ച കോൺഗ്രസിനോട് നന്ദിയില്ല, വിഷയത്തിൽ ഇടപെട്ട് പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ കെ.സി.വേണുഗോപാലി നോടോ റോജി ജോൺ എം എൽ എ യോടോ നന്ദി പറഞ്ഞില്ല. ഇവർക്കിടയിൽ പരിശ്രമിച്ച സജീവ് ജോസഫിനോട് നന്ദി പറഞ്ഞില്ല. അക്രമത്തിന് നേതൃത്വം നൽകിയ ബജ്രംഗ്ദളിനെ വളർത്തി സംരക്ഷിക്കാൻ ശ്രമിക്കുന്ന ബിജെപിക്ക് നന്ദിയും സ്തുതിയും സമർപ്പിച്ച് മാർ പാംപ്ലാനി എന്തിൻ്റെ യൊക്കെയോ മാതൃകയായി. മാർ പാംപ്ലാനി തിളപ്പിച്ച വെള്ളം വാങ്ങി വച്ചേക്കാൻ പറഞ്ഞ ആർ.വി.ബാബു ആരായി? വെറും വെള്ളം വാങ്ങുന്ന അടിമ മാത്രമായി. ഇതാണ് ബാബേട്ടാ ജനം ചോദിക്കുന്നത് ,നിങ്ങൾ ഹിന്ദുവാണോ? നിങ്ങൾ ഹിന്ദുവാണെങ്കിൽ എങ്ങനെ നിങ്ങൾ ഹിന്ദുവായി? ഉത്തരം പറയാൻ ശ്രമിക്കുമെങ്കിൽ ചരിത്രപരമായ തെളിവു സഹിതം പറയണം. അല്ലാതെ ശാഖയിൽ നിന്ന് കേട്ട കഥ പറയരുത്.
അക്രമം നിറഞ്ഞ മതകീയതകളെല്ലാം, ജാതീയതകളെല്ലാം പരിവർത്തനം ചെയ്യപ്പെടണം. രൗദ്രഭാവുള്ള ദൈവങ്ങളെയും മതങ്ങളേയും സംരക്ഷിക്കേണ്ട ഒരു ബാധ്യതയും മനുഷ്യനില്ല, ജനാധിപത്യത്തിനില്ല! പ്രത്യേകിച്ച് ഇന്ത്യയിൽ. കാരണം ഇന്ത്യ ഒരു സാംസ്കാരിക വൈവിധ്യ രാജ്യം മാത്രമാണ്. അതായത് യൂണിയൻ ഒഫ് സ്റ്റേറ്റ്സ്. അവിടെ ചിലരുടെ അക്രമങ്ങൾ വാഴ്ത്തി നടക്കേണ്ട ബാധ്യത ഒരു സർക്കാരിനുമില്ല, ജനത്തിനുമില്ല.
Is gang rape necessary to uphold RV Babu's Hindutva stance? Who will buy the water that Mar Pamplani has poured? Pamplani? Or RV Babu?